Sunday, August 3, 2008

ബാല്യത്തിന്റെ കണ്ണുനീര്‍


ബാല്യകാലം മറന്നു പോയവര്‍ ആരും തന്നെയുണ്ടെന്ന്‌ തോന്നുന്നില്ല. ആരും ഒരിക്കലും മറക്കാഅത്ത ആ ദിവസങ്ങള്‍ വല്ലപ്പോഴുമെങ്കിലും മനസ്സിലിട്ടു താലോലിക്കാത്തവര്‍ മനുഷ്യര്‍ ആയിരിക്കില്ല. പ്രത്യേകിച്ചും മലയാളികള്. എന്നാല്‍ ഇനിയുള്ള തലമുറ ഒരിക്കലും അവരുടെ ബാല്യകാലം താല്‍പ്പര്യത്തോടെ വീണ്ടും അയവിറക്കുമെന്നു കരുതാന്‍ വയ്യ. കാരണം മധുരിക്കുന്ന എന്തോര്‍മ്മകള്‍ ആണു നമ്മള്‍ അവര്‍ക്കു കൊടുക്കുന്നത്‌. നമ്മുടെയെല്ലാം മനസ്സുകളില്‍ നമ്മള്‍  കൊതിയോടെ ഓര്‍ത്തെടുക്കുവാന്‍ ആശിക്കുന്ന ആ പഴയ കേരളമല്ല ഇപ്പോഴത്തെ കേരളം. കേരളത്തില്‍ ഇപ്പോള്‍ പീഡനകാലം...!! അമ്മിഞ്ഞയുടെ മണം മാറാത്ത പിഞ്ചോമനകളുടെ മാനം കൊണ്ടു അമ്മാനമാടുന്ന കഴുവേറി മക്കളുടെ പേക്കൂത്തുകളാണു ഇപ്പോള്‍ കേരളമാകെ...

പൂക്കളേയും പിഞ്ചോമനകളുടെ പൂപ്പുഞ്ചുരിയേയും സ്നേഹത്തോടെ, വാത്സല്ല്യത്തോടെ നോക്കിയിരുന്ന ആ കണ്ണുകള്‍ കൊണ്ടാണു ഇന്ന്‌ മലയാളി അവരെ കാണുന്നതെന്നു തോന്നുന്നില്ല. ഒരുപൂമൊട്ടു ചവിട്ടിയരയ്ക്കുന്ന ലാഖവത്തൊടെയാണു പിഞ്ചുമക്കളെ നരാധമന്മാര്‍ ചവിട്ടിയരയ്ക്കുന്നത്‌. കാപട്യസദാചാരം വിളമ്പുന്ന സമൂഹത്തില്‍ പിഞ്ചു മക്കളെയും തേടി രാത്രിയുടെ യാമങ്ങളില്‍ ഇറങ്ങി നടക്കുന്നത്‌ യക്ഷിയോ, മറുതയോ, മൂന്നുകണ്ണനോ, അല്ല. മയക്കുമരുന്നിന്റേയോ മദ്യത്തിന്റെയോ അതുമല്ലെങ്കില്‍ നുരയ്ക്കുന്ന കാമദാഹത്താല്‍ മനുഷ്യത്ത്വം മരവിച്ച മറ്റേമോന്മാരോ ആണു. മലയാളിയുടെ ഒടുക്കത്തെ സദാചാരത്തെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും, മൂന്നാംകിട തന്ത്രങ്ങള്‍ പയറ്റി പ്രചാരത്തില്‍ മുമ്പിലെത്തുക എന്നുള്ള ത്വരയില്‍ ആരേയും കൂട്ടികൊടുക്കുന്ന പത്രമുതലാളിമാരുടെ ടൊയിലറ്റ്‌ പേപ്പറില്‍ ശര്‍ദ്ധിച്ച്‌ വെയ്ക്കുന്ന സാഹിത്യനായകന്മാരുടെ പ്രസ്താവനകള്‍ക്കോ, രാഷ്ട്രീയ നപുംസകങ്ങളുടെ വാഗ്ദാനങ്ങള്‍ക്കോ മക്കളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിലെ തീയണയ്ക്കുവാന്‍ കഴിയില്ല. ആര്‍ക്കറിയാം കനലെരിയുന്ന കണ്ണുകളുമായി ഏതെങ്കിലുമൊരു കാമഭ്രാന്തന്‍ നമ്മുടെ കുഞ്ഞിനു നെരെ ലക്ഷ്യം വെയ്ക്കുന്നൊയെന്ന്‌.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകെണ്ട നീയമങ്ങളും കോടതികളും അനങ്ങാപ്പാറ നയം ഇതുപോലെതന്നെ തുടരുമെന്നു പ്രതീക്ഷിക്കാം. ഒന്നുമല്ലെങ്കില്‍ എതെങ്കിലുമൊരു ഉന്നതന്റെ മകളുടെയോ, കൊച്ചുമകളുടെയോ നേര്‍ക്കു പുഴുക്കുത്തു വീണ പുന്നാരമോന്മാരുടെ കയ്യുകള്‍ നീളുന്നതു വരെയെങ്കിലും. അന്നു നീതി ദേവതയുടെ കണ്ണില്‍ നിന്നും കോണകം അഴിഞ്ഞു വീഴും. കുഞ്ഞുമക്കളുടെ പുഞ്ചിരിയെ വിഴുങ്ങാന്‍ കൈനീട്ടിയടുക്കുന്ന കഴുകന്മാരുടെ വ്രിഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതുവരെ ഇനിയൊരു ബാല്യം ചവിട്ടിയരയ്ക്കപ്പെടരുതേ എന്ന പ്രാര്‍തനയോടെ നമുക്ക്‌ ഒരോ ദിവസവും തള്ളിനീക്കാം...

1 comment:

Unknown said...

very good Nizar keep it up and continue

Regards
K.C.Varghese [Roy]