Monday, August 18, 2008

ചില ജനാധിപത്യ ചിന്തകള്‍



 
സ്വാതന്ത്യത്തിന്റെ വാര്‍ഷികങ്ങള്‍ നമ്മള്‍ ഒരുപാട് അഘോഷിക്കുന്നുണ്ട്. എന്നാല്‍ എന്താണ് നമ്മള്‍
കൊട്ടിഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം.. സമഭാവനയുടെ മുദ്രാവാക്യങ്ങള്‍ യഥേഷ്ടം മുഴങ്ങികേട്ട ഇന്ത്യയില്‍
എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ. ഉണ്ടെന്നു തറപ്പിച്ചു പറയാന്‍ വരട്ടെ. ഈ
അടുത്തകാലത്തുപോലും പത്രമാധ്യമങ്ങള്‍ നമുക്കു വിളമ്പിയ വാര്‍ത്തകളില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞു
കിടപ്പുണ്ടായിരുന്നു. മുഷിഞ്ഞു നാറിയ ജാതിവര്‍ണ്യ വ്യവസ്ത ഇന്നും ഇന്ത്യയുടെ മിക്കഭാഗങ്ങളിലും
മറനീക്കി പുറത്തു വരുന്നുണ്ടെന്ന്.


മതസൌഹാര്‍ദ്ദം എന്ന വാക്കു പറയാന്‍ എല്ലാ സാമൂഹിക നേതാക്കല്‍ക്കും രാഷ്ടീയവെള്ളാനകള്‍ക്കും ഒത്തിരി ഇഷ്ടമാണെങ്കിലും അവരുടെ തന്നെ ജീവിതത്തിലേക്കു അവരറിയാതെ നമ്മളൊന്നു ശ്രദ്ധിച്ചാല്‍
ദുര്‍ഗന്ധം വമിക്കുന്ന ആ മനസ്സിലിരുപ്പ് നമുക്കു കയ്യൊടെ പിടിക്കാം..


ഉച്ചനീചത്വങ്ങള്‍ ഇപ്പോഴും അമ്മാനമാടികൊണ്ടിരിക്കുന്ന സാംസ്ക്കാരിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് അത്രയ്ക്കൊന്നും അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. സമൂഹത്തിന്റെ താഴെക്കിടയില്‍ ഇന്നും ഭയപ്പാടോടെ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ അനേകമാണ്. നീതിയുടെയും, സമഭാവനയുടേയും കരങ്ങള്‍ ഇന്നും അറപ്പോടെ അവരില്‍ നിന്നുമകന്നു നില്‍ക്കുന്നു. കൈക്കൂലിയും, അഴിമതിയും സര്‍വ്വ മേഘലയിലും പിടിമുറുക്കിയിരിക്കുന്നു. രാജ്യത്തെ സേവിക്കാ‍ന്‍ തയ്യാറാവുന്ന ഒരു സാധാരണഇന്ത്യാക്കാരനോട് രഹസ്യമായി കൈക്കൂലി വാങ്ങി അവരെ അതിര്‍ത്തി കാക്കുവാന്‍ അയക്കുന്ന നമ്മുടെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 15 നു മാത്രമാണ് ഇന്ത്യയെ സ്നേഹിക്കുന്നവന്‍ ആകുന്നത്. അതും നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ മാത്രം.

ബന്ദും, ഹര്‍ത്താലും കൊണ്ടു രാഷ്ട്രീയ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ലോകജനതയ്ക്കു മുമ്പില്‍ അധഃപതിപ്പിക്കുമ്പോള്‍ അഭിമാനിക്കുവാന്‍ നമുക്ക് മറ്റെന്താണുള്ളത്.


പിന്നെ പട്ടിണിയാണേലും കിടക്കട്ടെ
 മറ്റേ സാധനം പുരപ്പുറത്ത്.

ഇന്ത്യന്‍ ജനാധിപത്യം കീ ജയ്..!!!
*******************************************************************

വാല്‍കഷ്ണം..

നെഞ്ചത്ത് കൈ വെച്ചു അഭിമാനത്തോടെ ഇന്ത്യക്കാരനെന്ന് പറഞ്ഞിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു. ഇനിയും നമുക്കതിനു കഴിയണം. ത്രിവര്‍ണപതാക ഇനിയും ലോകത്തിന്റെ നെറുകയില്‍ പാറികളിക്കണം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ നാടിനെക്കുറിച്ച് അഭിമാനപൂര്‍വ്വം ലോകത്തോട് പറയുവാന്‍ കഴിയണം.. നമ്മുടെ നാടിന്റെ സംസര്‍ക്കാരിക അധഃപതനത്തിന്റെ കാരണങ്ങള്‍ കണ്ട് പിടിച്ച് നമ്മുടെ മനസ്സില്‍ നിന്നും നാട്ടില്‍ നിന്നും അതിനെ തൂത്തെറിഞ്ഞ് ഒരു നവഭാരതത്തിനായി നമുക്ക് ശ്രമിക്കാം..

10 comments:

പ്രയാസി said...

സ്വദേശാഭിമാനം ഇച്ചിരി കൂടുതലാല്ലെ.
നല്ല പോസ്റ്റ്.:)

ഓഫ്:ടെമ്പ്ലേറ്റ് കലക്കി..പക്ഷെ ഓന്‍ വിദേശിയാ..:)

കാസിം തങ്ങള്‍ said...

സ്വാതന്ത്രത്തിന്റെ ശുദ്ധ വായു ശരിയായ രീതിയില്‍ എല്ലാ ജനവിഭാങ്ങളിലേക്കും എത്തിയിട്ടില്ലെന്നത് സത്യം തന്നെ. ഇന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ട് പിന്നാമ്പുറങ്ങളിലേക്ക് തട്ടിമാറ്റപ്പെടുന്ന പതിനായിരങ്ങളുടെ രോദനങ്ങള്‍ പ്രതിധ്വനിച്ച് കൊണ്ടിരിക്കുന്നു. സ്വാതന്ത്രത്തിന്റെ തെളിനീര് എല്ലാവരിലേക്കുമെത്തട്ടെ എന്നു നമുക്ക് പ്രത്യാശിക്കാ,.

Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റ്

പിരിക്കുട്ടി said...

nallathu...thanne ee swathathrya dina chinthakal
ikkakka

simy nazareth said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

siva // ശിവ said...

നല്ല ചിന്തകള്‍....എന്നാലും ഞാന്‍ അഭിമാനിക്കുന്നു ഒരു ഇന്‍ഡ്യാക്കാരനായതില്‍....

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

mayilppeeli said...

നിസ്സാറിക്കാ,

നല്ല ചിന്തകള്‍, എല്ലാ അര്‍ത്‌ഥത്തിലും ഞാനൊരു ഭാരതീയനാണെന്ന്‌ നെഞ്ചില്‍ കൈവെച്ചു പറയാന്‍ ധൈര്യമുള്ള ഒരു നേതാവും നമുക്കുണ്ടെന്ന്‌ എനിയ്ക്കു തോന്നുന്നില്ല, പൊതുജനങ്ങള്‍ കഴുതകളാണെന്ന്` പലപ്പോഴും അവര്‍തന്നെ തെളിയിയ്ക്കുന്നു... സമയോചിതമായ പോസ്റ്റ്‌....ആശംസകള്‍...മയില്‍പ്പീലി

നിസ്സാറിക്ക said...

പ്രീയ ബൂലോഗരെ..നിങ്ങളുടെ ഓരോ അഭിപ്രായങ്ങള്‍ക്കും നന്ദി.. അന്തോണി മാഷിനോടൊരു വാക്ക്..
നമ്മുടെ കഴിവ് മറ്റുള്ളവരെ വേദനിപ്പിക്കാനായി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അവര്‍ക്ക് അല്‍പ്പം
സന്തോഷം പകരാനായി ഉപയോഗിക്കുന്നത്..

നിസ്സാറിക്ക

ഹരിശ്രീ said...

നിസ്സാറിക്ക,
നല്ല ചിന്തകള്‍!!!