
ഇതാ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത..
അഖിലലോക മലയാളികളുടെ ചിരകാലാഭിലാഷമായിരുന്ന ശുക്രനിലോരു പ്ലോട്ട് എന്ന സ്വപ്നം യാഥാര്‍ത്യമാകുവാന്‍ പോകുന്നു. നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി നിങ്ങള്‍
ആകെ മുടക്കേണ്ടത് വെറും 9999.95 ഡോളറ് മാത്രം..
ആദ്യം പണമടച്ച് അപേക്ഷിക്കുന്നവര്‍ക്കു അപ്പോള്‍ തന്നെ പ്രമാണം അയച്ചു കൊടുക്കുന്നതാണ്. മാത്രമല്ല ചൊവ്വയുടേയും ശനിയുടേയും അപഹാരത്തില്‍ നിന്നും രക്ഷ നേടുന്നതിനായി കണ്ഠരര് സന്തോഷര് ന്വാമികള്‍ പ്രത്യേകം പൂജിച്ച വൈറ്റ് ഗോള്‍ഡ് രുദ്രാക്ഷം അയച്ചു കൊടുക്കുന്നതാണ്.
മരുഭൂമികളിലും, മലമടക്കുകളിലും കിടന്നു നിരവധി വര്‍ഷം വിയര്‍പ്പൊഴുക്കി നിങ്ങള്‍ സമ്പാദിച്ച പണം സുഭദ്രമായ ഈ സ്കീമില്‍ നിക്ഷേപിച്ചു ശേഷം ജീവിതം ശോഭനമാക്കൂ. ആദ്യം അപേക്ഷിക്കുന്ന 500 പേര്‍ക്കു ലോകത്തിലിന്നുവരെ ആരും വാഗ്ദാനം ചെയ്തിട്ടില്ലാത്ത സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.
ബമ്പര്‍ സമ്മാനം നേടുന്ന വ്യക്തിക്ക് ഞങ്ങള്‍ നല്‍കുന്നു നാനോ റോക്കറ്റ്. അതുപോലെ മറ്റനേകം സമ്മാനങ്ങളുടെ പെരുമഴയാണു മലയാളികള്‍ക്കായി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ചന്ദ്രനില്‍ സ്ഥലം വാങ്ങി എവിടേയുംമുന്നിലെത്താനുള്ള മലയാളികളുടെ ത്വര ലോകത്തിനു കാട്ടിക്കൊടുത്ത ബര്‍ദുബായിലെ ഡോക്ടര്‍മാര്‍ക്കു ഞങ്ങളിതാ വാഗ്ദാനം ചെയ്യുന്നു. ഈ പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മാരാവാന്‍ ഒരു അവസരം.. ഉടന്‍ തന്നെ ഈമെയില്‍ വഴി ബന്ധപ്പെടൂ..
2 comments:
ലിസ്റ്റില്‍ ചേര്‍ത്തു.
ഇവിടെ നോക്കുക
I feel this article has a hidden satire in this article. Like, about the consumerism and spendthrift attitude.
Post a Comment