Sunday, August 24, 2008

സ്മാര്‍ത്തവിചാരം







കുറേനാളുകളായി കേരളത്തിലെ ഓരോ ദിനവും അവസാനിക്കുന്നത് ഏതെങ്കിലുമൊരു നടുക്കുന്ന വാര്‍ത്തയുമായാണ്. ഓരോ ഹര്‍ത്താലും അവസാനിക്കുന്നത് കേരളത്തിലെ ഏതെങ്കിലുമൊരു അമ്മയുടെ കണ്ണിരിന്റെ നനവും, നിലവിളിയുടെ അലകളുമേറ്റാണ്. ഇനിയൊരിക്കലും ഈയൊരു അവസ്ഥയ്ക്കു മാറ്റമുണ്ടാവില്ല. കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞു. സാംസ്കാരിക കേരളം എന്ന വാക്കുച്ചരിക്കാന്‍ നമ്മള്‍ മലയാളികള്‍ക്കു ഇനി ഒരിക്കലും അര്‍ഹതയുണ്ടാവില്ല.

അന്ധമായ മത, രാഷ്ടീയ ചിന്തകള്‍ നമ്മുടെ പ്രീയപ്പേട്ട നാടിനെ ഒരു ശവപ്പറമ്പാക്കി തീര്‍ത്തിരിക്കുന്നു. ഓരോ ദിനവും എത്രയെത്ര കൊലപാതകങ്ങള്‍ എന്തുമാത്രം രക്തചൊരിച്ചിലുകള്‍...ഇതെല്ലാം എന്തിനുവേണ്ടി..ആര്‍ക്കാണ് ഇതിന്റെ ലാഭം.. ഉത്തരം നമ്മളോരോരുത്തര്‍ക്കും വ്യക്തമായി അറിയാം..ഈ കൊലപാതകങ്ങളും, രക്തചിരിച്ചിലും കൊണ്ടു പ്രയോജനം ലഭിക്കുന്ന മൂന്നു കൂട്ടര്‍ രാഷ്ട്രീയക്കാര്‍, മതമേധാവികള്‍ പിന്നെ സാമൂഹ്യവിരുദ്ധര്‍ എന്നിവര്‍ മാത്രമാണ്. ഈ മൂന്നു തരക്കാരും തമ്മില്‍ ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കില്‍
പോലും ആത്യന്തികമായി അവരുടെ ചിന്തകളും, പ്രവര്‍ത്തിയും ഏറെക്കുറെ ഒന്നുതന്നെയാണ്.

പ്രബുദ്ധരായ കേരളജനതയെന്ന വാക്ക് പറയുമ്പോഴും,കേള്‍ക്കുമ്പോഴും കോരിത്തരിക്കുന്ന സാമൂഹിക നേതാക്കളും,സാംസ്ക്കാരിക നായകന്മാരും എന്തേ ഈ മനുഷ്യക്കുരുതികള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങുന്നില്ല.. അവരുടെ വാക്പയറ്റും, കസര്‍ത്തുമൊക്കെ സ്പോന്‍സര്‍ ചെയ്യാന്‍ ആളെ കിട്ടാഞ്ഞിട്ടാ‍ണോ, അതോ വിലപിടിച്ച കാറുകളില്‍ പാഞ്ഞുനടന്ന് പ്രസംഗിച്ച് കാശുണ്ടാ‍ക്കി അവര്‍ക്കു മതിയായോ?

കോടതികളിലും, വിധിന്യായങ്ങളിലും സാധാരണക്കാരനുണ്ടായിരുന്ന വിശ്വാസം ഓരോ ദിവസവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജഡ്ജിമാര്‍ സ്വര്‍ഗ്ഗത്തുനിന്നും ഇറങ്ങിവന്ന മാലാഖമാരല്ലെന്നും അവര്‍ ഒരുകാലത്ത് പണത്തിനുവേണ്ടി നീതിയേയും, ന്യായത്തേയും ഏതുതരത്തിലും വളച്ചൊടിച്ച് ഏതുകൊടിയ പാപം ചെയ്തവനേയും രക്ഷപ്പെടുത്തുന്ന അഭിഭാഷകന്മാരില്‍ ഒരാള്‍ മാത്രമായിരുന്നുവെന്നും ഇന്നും പണം അവര്‍ക്കു കയ്ക്കില്ലെന്നും ഒരുപക്ഷെ ആ ചിന്താഗതി ഒന്നുകൊണ്ടുമാത്രം പലകേസുകളും നീണ്ടുനീണ്ടു പോയി സാധാരണക്കാരുടെ മനസ്സില്‍ ‍നിന്നും മാഞ്ഞുകഴിയുമ്പോള്‍ ഏജന്റുമാര്‍ രഹസ്യമായി കൈപറ്റുന്ന പണത്തിന്റെ തൂക്കത്തിനനുസരിച്ച് വിധി പറയുന്നവര്‍ മാത്രമാണ് അവരില്‍ പലരുമെന്നതും പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങള്‍ വെറുതെ തള്ളിക്കളയാന്‍ ചിന്തിക്കുന്നവര്‍ക്കാകില്ല.


ഓരോദിനവും വിലാപയാത്രകളും, റീത്തുസമര്‍പ്പിക്കലുമൊക്കെ കണ്ടു കരഞ്ഞു കണ്ണും നെഞ്ചും കലങ്ങിയിരിക്കുന്ന അമ്മമാരോട് ഒരുവാക്ക്. ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാത്രമാണ് ചെയ്യാന്‍ കഴിയുക. നിങ്ങളുടെ പൊന്നോമനപുത്രന്‍, അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ സഹോദരന്‍ നാളെ ഏതെങ്കിലുമൊരു രക്തദാഹിയുടെ വാളിനിരയാവേണ്ടെങ്കില്‍ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. കുറ്റിച്ചൂലും ചാണകവുമായി നിങ്ങള്‍ തെരുവിലിറങ്ങുക. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന, സമരത്തിനാഹ്വാനം ചെയ്യുന്ന രാഷ്ട്രീയ സാമുദായിക നേതാക്കളെന്ന ക്ഷുദ്രകീടങ്ങളെ ചാണകവെള്ളത്തില്‍ മുക്കിയ കുറ്റിച്ചൂല്‍ കൊണ്ടടിക്കുക. കടകള്‍ക്കു നേരേ കല്ലെറിയുന്ന, വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന നപുംസകങ്ങളെ ചാണകവെള്ളംകോണ്ടു അഭിഷേകം ചെയ്യുക വഴിയാത്രക്കാരെ ഉപദ്രവിക്കുന്ന, അപമാനിക്കുന്ന അണികളെന്ന കൂലിപട്ടികളുടെ ജൌളി പൊക്കി നല്ല വള്ളിച്ചൂരല്‍ കൊണ്ടു നന്നായി പെടയ്ക്കുക. സര്‍വ്വവ്രിത്തികേടുകളും ലൈവായി കാണിക്കുന്ന റ്റീവി ചാനലുകള്‍ അവര്‍ ചെയ്ത പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിയെങ്കിലും നമ്മുടെ അമ്മമാരുടെ, സഹോദരിമാരുടെ ഈ മാറ്റം സമൂഹത്തിനു മുമ്പിലെത്തിച്ചു മറ്റു സാമൂഹ്യവിരുദ്ധര്‍ക്കൊരു മുന്നറിയിപ്പ് നല്‍കുക..

*********************************************************************************
ചിത്രങ്ങള്‍ക്ക് ഉടമസ്ഥനോട് കടപ്പാട്. ജഡ്ജിമാരിലും അഭിഭാഷകന്മാരിലും നല്ലവരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല..



Monday, August 18, 2008

ചില ജനാധിപത്യ ചിന്തകള്‍



 
സ്വാതന്ത്യത്തിന്റെ വാര്‍ഷികങ്ങള്‍ നമ്മള്‍ ഒരുപാട് അഘോഷിക്കുന്നുണ്ട്. എന്നാല്‍ എന്താണ് നമ്മള്‍
കൊട്ടിഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം.. സമഭാവനയുടെ മുദ്രാവാക്യങ്ങള്‍ യഥേഷ്ടം മുഴങ്ങികേട്ട ഇന്ത്യയില്‍
എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ. ഉണ്ടെന്നു തറപ്പിച്ചു പറയാന്‍ വരട്ടെ. ഈ
അടുത്തകാലത്തുപോലും പത്രമാധ്യമങ്ങള്‍ നമുക്കു വിളമ്പിയ വാര്‍ത്തകളില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞു
കിടപ്പുണ്ടായിരുന്നു. മുഷിഞ്ഞു നാറിയ ജാതിവര്‍ണ്യ വ്യവസ്ത ഇന്നും ഇന്ത്യയുടെ മിക്കഭാഗങ്ങളിലും
മറനീക്കി പുറത്തു വരുന്നുണ്ടെന്ന്.


മതസൌഹാര്‍ദ്ദം എന്ന വാക്കു പറയാന്‍ എല്ലാ സാമൂഹിക നേതാക്കല്‍ക്കും രാഷ്ടീയവെള്ളാനകള്‍ക്കും ഒത്തിരി ഇഷ്ടമാണെങ്കിലും അവരുടെ തന്നെ ജീവിതത്തിലേക്കു അവരറിയാതെ നമ്മളൊന്നു ശ്രദ്ധിച്ചാല്‍
ദുര്‍ഗന്ധം വമിക്കുന്ന ആ മനസ്സിലിരുപ്പ് നമുക്കു കയ്യൊടെ പിടിക്കാം..


ഉച്ചനീചത്വങ്ങള്‍ ഇപ്പോഴും അമ്മാനമാടികൊണ്ടിരിക്കുന്ന സാംസ്ക്കാരിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് അത്രയ്ക്കൊന്നും അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. സമൂഹത്തിന്റെ താഴെക്കിടയില്‍ ഇന്നും ഭയപ്പാടോടെ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ അനേകമാണ്. നീതിയുടെയും, സമഭാവനയുടേയും കരങ്ങള്‍ ഇന്നും അറപ്പോടെ അവരില്‍ നിന്നുമകന്നു നില്‍ക്കുന്നു. കൈക്കൂലിയും, അഴിമതിയും സര്‍വ്വ മേഘലയിലും പിടിമുറുക്കിയിരിക്കുന്നു. രാജ്യത്തെ സേവിക്കാ‍ന്‍ തയ്യാറാവുന്ന ഒരു സാധാരണഇന്ത്യാക്കാരനോട് രഹസ്യമായി കൈക്കൂലി വാങ്ങി അവരെ അതിര്‍ത്തി കാക്കുവാന്‍ അയക്കുന്ന നമ്മുടെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 15 നു മാത്രമാണ് ഇന്ത്യയെ സ്നേഹിക്കുന്നവന്‍ ആകുന്നത്. അതും നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ മാത്രം.

ബന്ദും, ഹര്‍ത്താലും കൊണ്ടു രാഷ്ട്രീയ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ലോകജനതയ്ക്കു മുമ്പില്‍ അധഃപതിപ്പിക്കുമ്പോള്‍ അഭിമാനിക്കുവാന്‍ നമുക്ക് മറ്റെന്താണുള്ളത്.


പിന്നെ പട്ടിണിയാണേലും കിടക്കട്ടെ
 മറ്റേ സാധനം പുരപ്പുറത്ത്.

ഇന്ത്യന്‍ ജനാധിപത്യം കീ ജയ്..!!!
*******************************************************************

വാല്‍കഷ്ണം..

നെഞ്ചത്ത് കൈ വെച്ചു അഭിമാനത്തോടെ ഇന്ത്യക്കാരനെന്ന് പറഞ്ഞിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു. ഇനിയും നമുക്കതിനു കഴിയണം. ത്രിവര്‍ണപതാക ഇനിയും ലോകത്തിന്റെ നെറുകയില്‍ പാറികളിക്കണം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ നാടിനെക്കുറിച്ച് അഭിമാനപൂര്‍വ്വം ലോകത്തോട് പറയുവാന്‍ കഴിയണം.. നമ്മുടെ നാടിന്റെ സംസര്‍ക്കാരിക അധഃപതനത്തിന്റെ കാരണങ്ങള്‍ കണ്ട് പിടിച്ച് നമ്മുടെ മനസ്സില്‍ നിന്നും നാട്ടില്‍ നിന്നും അതിനെ തൂത്തെറിഞ്ഞ് ഒരു നവഭാരതത്തിനായി നമുക്ക് ശ്രമിക്കാം..

Wednesday, August 13, 2008

അനിയത്തി




തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിന്റെ ഇടനേരങ്ങളില്‍ പലപ്പോഴും മനസ്സ് ബാല്യകാലാനുഭവങ്ങ
ളുടെ വളപ്പൊട്ടുകള്‍ തിരയാറുണ്ട്. സുഖവും, ദുഖവും ഇഴതീര്‍ത്ത കണ്ണീരിന്റെ ഉപ്പും, പുഞ്ചിരിയുടെ മധുരവും ഇടകലര്‍ന്ന ആ കാലം പലപ്പോഴും കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ഒരുപക്ഷെ അന്നത്തെ ആ ദിനങ്ങള്‍ ഇന്നും മനസ്സിനെ സ്വാധീനിക്കുന്നതു കൊണ്ടാകാം ഒരു പച്ചമനുഷ്യനായി ഇപ്പോഴും ജീവിക്കുവാന്‍ കഴിയുന്നതെന്നു തോന്നുന്നു.

കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെല്ലാം കഴിവതും സാധിച്ചുകൊടുക്കാന്‍ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കറുണ്ട്. എന്നാല്‍ സാധിച്ചുകൊടുക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ പലപ്പോഴും അവരുടെ മനസ്സില്‍ ഒരു വേദനയായി ബാക്കിയാകും. പ്രത്യേകിച്ചും തന്റെ കൂട്ടുകാര്‍ക്കുള്ള ചിലത് തനിക്കില്ലാതെ വരുമ്പോള്‍ ആ വേദനയ്ക്കു ആക്കം കൂടും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത്തരം ചില വേദനകള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കും.

അത്തരമൊരു നടക്കാത്ത ആഗ്രഹത്തെ പറ്റി പറയാന്‍ വേണ്ടിയാണ് ഇത്രയും ആമുഖമായി പറഞ്ഞത എന്തായിരുന്നു ആ ആഗ്രഹമെന്നല്ലേ പറയാം ഒരു അനിയത്തി വേണം ഇതായിരുന്നു എന്റെ നടക്കാത്ത ആഗ്രഹം. ഒറ്റമകനായി ജനിച്ചു വളര്‍ന്ന ഞാന്‍ അതിനേക്കാള്‍ വലിയ എന്താണ് ആഗ്രഹിക്കുക. അയല്‍വക്കത്തുള്ള മിക്ക കൂട്ടുകാര്‍ക്കും അനിയത്തിയുള്ളപ്പോള്‍ ഞാന്‍ മാത്രമെന്തേ ഒറ്റയ്ക്കായിപ്പോയി എന്ന ചിന്ത കണ്ണുകളെ പലപ്പോഴും (ഇപ്പോഴും) ഈറനണിയിച്ചു.

അനിയത്തിമാരുമായി വഴക്കുകൂടുന്ന, അവരെ നുള്ളുന്ന മാന്തുന്ന എന്റെ എല്ലാ കൂട്ടുകാരെയും അന്നു ഞാന്‍ മനസ്സുകൊണ്ടു വെറുത്തിരുന്നു. കൂട്ടുകാരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ കൌതുകപൂര്‍വ്വം അവ്ക്കരുടെ അനിയത്തികുട്ടികളെ ഞാന്‍ ശ്രദ്ധിക്കും. പിന്നെ തിരികെ വീട്ടിലെത്തുമ്പോള്‍ എന്റെ സങ്കടം പൂര്‍വാധികം ഇരട്ടിക്കും. എനിക്കും അനിയത്തിയെ വേണം എന്ന എന്റെ നിര്‍ബന്ധത്തെ വിഷമത്തോടെ നോക്കുന്ന ഉമ്മയേയും, ബാപ്പയേയും ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.

ഒരു പ്രമുഖ സാഹിത്യകാരന്റെ ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പാഠം റ്റൂഷന്‍ ക്ലാസ്സില്‍ വെച്ചു അദ്ധ്യാപകന്‍ ഹ്രിദ്യമായി പഠിപ്പിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞു. കാരണം അതില്‍ പ്രതിപാദിച്ചിരുന്നത് ഒരു സഹോദരി ഇല്ലാതിരുന്ന അദ്ധേഹത്തിന്റെ വിഷമവും, കൊളംബോയിലായിരുന്ന പിതാവ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പൊള്‍ വിരള്‍ത്തുമ്പില്‍ തൂങ്ങി കൂടെ വന്ന ചെറിയ പെണ്‍കുട്ടി തന്റെ പെങ്ങള്‍ ആണെന്ന് ആരൊ പറഞ്ഞതും, ആ കുട്ടിയെ ചൊല്ലി വീട്ടില്‍ അമ്മയും അച്ചനും തമ്മിലുള്ള വാക്കുതര്‍ക്കവും അതിനെതുടര്‍ന്നു അച്ചന്‍ ആ കുട്ടിയെ തിരിച്ചു കൊണ്ടു പോകുന്നതും ഒക്കെ ആയിരുന്നു. അതുപോലെ ഒരു അനിയത്തി തന്റെ ജീവിതത്തിലേക്കും കടന്നു വന്നിരുന്നെങ്കില്‍ എന്നു ഒത്തിരി ആശിച്ചു പോയ അന്നുരാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ ഈയുള്ളവന്റെ മനസ്സിലും എന്തോ ചില വരികള്‍ അറിയാതെ കടന്നു വന്നു. നോട്ടുബുക്കിന്റെ ഒരു താള്‍ കീറിയെടുത്ത് അത് പകര്‍ത്തിയെഴുതി അന്നത്തെ പത്താംക്ലാസ്സുകാരന്റെ മനസ്സില്‍ നിന്നും ഊറിവന്ന ആ വാക്കുകള്‍ നിങ്ങള്‍ക്കു വേണ്ടി ഇവിടെ കുറിക്കാം..

വ്രിത്തവും പ്രാസവും നോക്കുന്നവരെ നിങ്ങള്‍ ദയവായി എന്നോട് ക്ഷമിക്കുക എന്തെന്നാല്‍ മനസ്സിന്റെ ചില തേങ്ങലുകള്‍ ആ ഒരു ടിപ്പിക്കല്‍ ഫോര്‍മാറ്റിലേക്കാക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചിട്ടില്ല..

ഇല്ലായെനിക്കൊരു പെങ്ങളെപ്പോഴു-
മിക്കയെന്നെന്നെ വിളിക്കാന്‍
ആശിച്ചുഞാനെന്നും അനിയത്തിയെപറ്റി
ആയിരം സ്വപ്നങ്ങള്‍ നെയ്തു.
കൊഞ്ചി ച്ചിരിക്കുമവളെയൊന്നൂടി
തോളത്തെടുത്തു രസിക്കാന്‍
കൂടെ കിടത്തിയുറക്കാന്‍ പിന്നെ
ചോറൊക്കെ വാരി കൊടുക്കാന്‍
ഉത്സവവേളയിലൊക്കത്തെടുത്തി-
ട്ടാനയെ കാട്ടികൊടുക്കാന്‍
ആഗ്രഹമുണ്ടെനിക്കെന്നും നടക്കാത്ത
ആഗ്രഹമായവശേഷിക്കുമ്പോള്‍
ഓര്‍ക്കുന്നു ഞാനെനിക്കില്ലാത്ത പെങ്ങളെന്‍
തീരാത്ത ദുഖമായി തീരുന്നുവോ...

*******************************************************************
വാല്‍ക്കഷ്ണം

വഴിയെ നടന്നുപോകുമ്പോള്‍ സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോ‍ ഇവളെ എനിക്കു
ഗേള്‍ഫ്രണ്ടായി കിട്ടിയിരുന്നെങ്കില്‍ എന്നു എന്റെ കൂട്ടുകാര്‍ പറയുമ്പോള്‍, ഇവളെ എനിക്കു
പെങ്ങളായി കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ അറിയാതെ പറഞ്ഞതും ആര്‍ത്തു ചിരിച്ചു കൂട്ടുകാര്‍
കളിയാക്കുമ്പോള്‍ തലകുമ്പിട്ടു നടന്നു മറഞ്ഞതും ഇന്നും മനസ്സില്‍ പൊടിപിടിയ്ക്കാതെ കിടക്കുന്നു.




Tuesday, August 5, 2008

മതമേതായാലും...


നമ്മുടെ കൊച്ചു കേരളത്തിനു തനതായ ഒരു പാരമ്പര്യമുണ്ടായിരുന്നു. നൂറുശതമാനം
സാക്ഷരതയൊക്കെ നേടുന്നതിനു മുന്‍പുള്ള, ഓണവും, ക്രിസ്തുമസ്സും,
റംസാനും ഒക്കെ മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിച്ചിരുന്ന ആ കാലഘട്ടത്തില്‍
പട്ടിണിയും പരിവട്ടവും ഒക്കെ ആയിരുന്നെങ്കില്‍ കൂടി ഹിന്ദുമലയാളി, ക്രിസ്ത്യന്‍ മലയാളി,
മുസ്ലീം മലയാളി എന്നിങ്ങനെയുള്ള വേര്‍തിരിവ് മലയാളികളുടെ മനസ്സില്‍ ഏറെക്കുറെയൊന്നും
ഉണ്ടായിരുന്നില്ലയെന്നു നിസ്സംശയം പറയാന്‍ കഴിയും. അയല്‍ വക്കത്തെ വീടുകളിലെല്ലാം ഒരു വിലക്കും കൂടാതെ ഓടിച്ചാടി ചെന്ന്‍ ഓരോ വീടുകളിലേയും അമ്മമാര്‍ തന്നിരുന്നതെന്തും വാങ്ങിക്കഴിച്ചിരുന്ന അന്നത്തെ ആ സുന്ദരദിനങ്ങള്‍ ഏറെക്കുറെ മലയാളികളുടേയും മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍പ്പുണ്ടാകും.

ശരാശരി മലയാളികളുടെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഫീലീംഗായി ഇന്നും നിലനില്‍ക്കുന്ന ആ നല്ല
നാളുകളുടെ ഓര്‍മ്മകള്‍ക്ക് നേരെ വാളോങ്ങുന്ന ആരാച്ചാര്‍മാരാണ് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക മത
മേലദ്ധ്യക്ഷന്മാരും. മനുഷ്യസ്നേഹികളായ കുറച്ചുപേര്‍ അതിനൊരപവാദമായിട്ടുണ്ടെങ്കില്‍പ്പോലും മതസ്നേഹികള്‍എന്നു നടിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ അവരുടെ ഉപജീവനോപാധിയായി മതത്തിനെ കൂട്ടുപിടിച്ച് ഒരു സംസ്ക്കാരത്തെയാകമാനം ഉന്മൂലനം ചെയ്യാനുള്ള പരിശ്രമത്തിലാണ്.

അവരുടെ കയ്യിലെ കളിപ്പാവകളായി മാറിക്കഴിഞ്ഞ നല്ലൊരു ശതമാനം ആളുകള്‍ക്കും അവരെന്താണ് ചെയ്യുന്നത് എന്നുള്ളത് അറിയില്ല എന്നതാണ് വാസ്തവം. എല്ലാ മതങ്ങളും മനുഷ്യന്റ്റെ നന്മയുദ്ദേശിച്ചാണ് അവതരിച്ചിട്ടുള്ളത്. ദൈവത്തിനേയും മനുഷ്യനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അദ്യശ്യമായ ഒരു ചരടാണ് മതം. എല്ലാ മതങ്ങളും ദൈവസ്നേഹത്തേയും, മനുഷ്യസ്നേഹത്തേയും പ്രകീര്‍ത്തിക്കുന്നവയാണ്. പരസ്പരം പോരടിക്കാനല്ല സ്നേഹിക്കുവാനാണ് എല്ലാ മതങ്ങളും പടിപ്പിക്കുന്നത്. നൂറുശതമാനം സാക്ഷരത നേടിയ മലയാളികളില്‍ എത്രപേര്‍ കുറഞ്ഞപക്ഷം അവരവരുടെ മതത്തെ പറ്റിയെങ്കിലും വസ്തുനിഷ്ടമായി പടിച്ചു വിലയിരുത്തിയിട്ടുണ്ടാകും.

മനുഷ്യസ്നേഹമാണ് ദൈവസ്നേഹത്തിന്റെ മുഖമുദ്ര. അല്ലാതെ മതസ്നേഹമല്ല. മതത്തെയാണോ ദൈവത്തെയാണോ നമ്മള്‍ സ്നേഹിക്കേണ്ടതെന്ന് ഒന്നാലോചിച്ചുനോക്കുക. വിശുദ്ധപുസ്തകങ്ങളിലെ വാക്കുകള്‍ വളച്ചൊടിച്ച് അന്യമതത്തിലെ തന്റെ സഹോദരനു നേരെ വാളെടുക്കുവാന്‍ പ്രേരിപ്പിക്കുന്ന മാലാഖയുടെ മേലങ്കി അണഞ്ഞ ചെകുത്താന്മാരെ തിരിച്ചറിയാന്‍ ഇനിയും മലയാളി വൈകിയാല്‍ നമ്മുടെ പൊന്നോമന മക്കള്‍ക്കു ചുറ്റും മതിലുകള്‍ കെട്ടി നമ്മളവരെ മതസ്നേഹികളായി വളര്‍ത്തിയാല്‍ ജാതിക്കോമരങ്ങള്‍ക്കു ചുറ്റും പേക്കൂത്താടുന്ന വെറും നിഴലുകളായി നമ്മുടെ മക്കള്‍ മാറുന്നതുകണ്ട് ഒരിക്കല്‍ നമ്മള്‍ വിലപിക്കേണ്ടി വരും.


Monday, August 4, 2008

വില്‍പ്പനയ്ക്ക്


ഇതാ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത..

അഖിലലോക മലയാളികളുടെ ചിരകാലാഭിലാഷമായിരുന്ന ശുക്രനിലോരു പ്ലോട്ട് എന്ന സ്വപ്നം യാഥാര്‍ത്യമാകുവാന്‍ പോകുന്നു.  നിങ്ങളുടെ ഈ സ്വപ്നം  സാക്ഷാത്കരിക്കുന്നതിനു വേണ്ടി നിങ്ങള്‍
ആകെ മുടക്കേണ്ടത് വെറും 9999.95 ഡോളറ് മാത്രം..

ആദ്യം പണമടച്ച് അപേക്ഷിക്കുന്നവര്‍ക്കു അപ്പോള്‍ തന്നെ പ്രമാണം അയച്ചു കൊടുക്കുന്നതാണ്. മാത്രമല്ല ചൊവ്വയുടേയും ശനിയുടേയും അപഹാരത്തില്‍ നിന്നും രക്ഷ നേടുന്നതിനായി കണ്ഠരര് സന്തോഷര് ന്വാമികള്‍ പ്രത്യേകം പൂജിച്ച വൈറ്റ് ഗോള്‍ഡ് രുദ്രാക്ഷം അയച്ചു കൊടുക്കുന്നതാണ്.

മരുഭൂമികളിലും, മലമടക്കുകളിലും കിടന്നു നിരവധി വര്‍ഷം വിയര്‍പ്പൊഴുക്കി നിങ്ങള്‍ സമ്പാദിച്ച പണം സുഭദ്രമായ ഈ സ്കീമില്‍ നിക്ഷേപിച്ചു ശേഷം ജീവിതം ശോഭനമാക്കൂ. ആദ്യം അപേക്ഷിക്കുന്ന 500 പേര്‍ക്കു ലോകത്തിലിന്നുവരെ ആരും വാ‍ഗ്ദാനം ചെയ്തിട്ടില്ലാത്ത സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.

ബമ്പര്‍ സമ്മാനം നേടുന്ന വ്യക്തിക്ക് ഞങ്ങള്‍ നല്‍കുന്നു നാനോ റോക്കറ്റ്. അതുപോലെ മറ്റനേകം സമ്മാനങ്ങളുടെ പെരുമഴയാണു മലയാളികള്‍ക്കായി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ചന്ദ്രനില്‍ സ്ഥലം വാങ്ങി എവിടേയുംമുന്നിലെത്താനുള്ള മലയാളികളുടെ ത്വര ലോകത്തിനു കാട്ടിക്കൊടുത്ത ബര്‍ദുബായിലെ ഡോക്ടര്‍മാര്‍ക്കു ഞങ്ങളിതാ വാഗ്ദാനം ചെയ്യുന്നു. ഈ പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മാരാവാന്‍ ഒരു അവസരം.. ഉടന്‍ തന്നെ ഈമെയില്‍ വഴി ബന്ധപ്പെടൂ..

 









Sunday, August 3, 2008

ബാല്യത്തിന്റെ കണ്ണുനീര്‍


ബാല്യകാലം മറന്നു പോയവര്‍ ആരും തന്നെയുണ്ടെന്ന്‌ തോന്നുന്നില്ല. ആരും ഒരിക്കലും മറക്കാഅത്ത ആ ദിവസങ്ങള്‍ വല്ലപ്പോഴുമെങ്കിലും മനസ്സിലിട്ടു താലോലിക്കാത്തവര്‍ മനുഷ്യര്‍ ആയിരിക്കില്ല. പ്രത്യേകിച്ചും മലയാളികള്. എന്നാല്‍ ഇനിയുള്ള തലമുറ ഒരിക്കലും അവരുടെ ബാല്യകാലം താല്‍പ്പര്യത്തോടെ വീണ്ടും അയവിറക്കുമെന്നു കരുതാന്‍ വയ്യ. കാരണം മധുരിക്കുന്ന എന്തോര്‍മ്മകള്‍ ആണു നമ്മള്‍ അവര്‍ക്കു കൊടുക്കുന്നത്‌. നമ്മുടെയെല്ലാം മനസ്സുകളില്‍ നമ്മള്‍  കൊതിയോടെ ഓര്‍ത്തെടുക്കുവാന്‍ ആശിക്കുന്ന ആ പഴയ കേരളമല്ല ഇപ്പോഴത്തെ കേരളം. കേരളത്തില്‍ ഇപ്പോള്‍ പീഡനകാലം...!! അമ്മിഞ്ഞയുടെ മണം മാറാത്ത പിഞ്ചോമനകളുടെ മാനം കൊണ്ടു അമ്മാനമാടുന്ന കഴുവേറി മക്കളുടെ പേക്കൂത്തുകളാണു ഇപ്പോള്‍ കേരളമാകെ...

പൂക്കളേയും പിഞ്ചോമനകളുടെ പൂപ്പുഞ്ചുരിയേയും സ്നേഹത്തോടെ, വാത്സല്ല്യത്തോടെ നോക്കിയിരുന്ന ആ കണ്ണുകള്‍ കൊണ്ടാണു ഇന്ന്‌ മലയാളി അവരെ കാണുന്നതെന്നു തോന്നുന്നില്ല. ഒരുപൂമൊട്ടു ചവിട്ടിയരയ്ക്കുന്ന ലാഖവത്തൊടെയാണു പിഞ്ചുമക്കളെ നരാധമന്മാര്‍ ചവിട്ടിയരയ്ക്കുന്നത്‌. കാപട്യസദാചാരം വിളമ്പുന്ന സമൂഹത്തില്‍ പിഞ്ചു മക്കളെയും തേടി രാത്രിയുടെ യാമങ്ങളില്‍ ഇറങ്ങി നടക്കുന്നത്‌ യക്ഷിയോ, മറുതയോ, മൂന്നുകണ്ണനോ, അല്ല. മയക്കുമരുന്നിന്റേയോ മദ്യത്തിന്റെയോ അതുമല്ലെങ്കില്‍ നുരയ്ക്കുന്ന കാമദാഹത്താല്‍ മനുഷ്യത്ത്വം മരവിച്ച മറ്റേമോന്മാരോ ആണു. മലയാളിയുടെ ഒടുക്കത്തെ സദാചാരത്തെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും, മൂന്നാംകിട തന്ത്രങ്ങള്‍ പയറ്റി പ്രചാരത്തില്‍ മുമ്പിലെത്തുക എന്നുള്ള ത്വരയില്‍ ആരേയും കൂട്ടികൊടുക്കുന്ന പത്രമുതലാളിമാരുടെ ടൊയിലറ്റ്‌ പേപ്പറില്‍ ശര്‍ദ്ധിച്ച്‌ വെയ്ക്കുന്ന സാഹിത്യനായകന്മാരുടെ പ്രസ്താവനകള്‍ക്കോ, രാഷ്ട്രീയ നപുംസകങ്ങളുടെ വാഗ്ദാനങ്ങള്‍ക്കോ മക്കളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിലെ തീയണയ്ക്കുവാന്‍ കഴിയില്ല. ആര്‍ക്കറിയാം കനലെരിയുന്ന കണ്ണുകളുമായി ഏതെങ്കിലുമൊരു കാമഭ്രാന്തന്‍ നമ്മുടെ കുഞ്ഞിനു നെരെ ലക്ഷ്യം വെയ്ക്കുന്നൊയെന്ന്‌.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകെണ്ട നീയമങ്ങളും കോടതികളും അനങ്ങാപ്പാറ നയം ഇതുപോലെതന്നെ തുടരുമെന്നു പ്രതീക്ഷിക്കാം. ഒന്നുമല്ലെങ്കില്‍ എതെങ്കിലുമൊരു ഉന്നതന്റെ മകളുടെയോ, കൊച്ചുമകളുടെയോ നേര്‍ക്കു പുഴുക്കുത്തു വീണ പുന്നാരമോന്മാരുടെ കയ്യുകള്‍ നീളുന്നതു വരെയെങ്കിലും. അന്നു നീതി ദേവതയുടെ കണ്ണില്‍ നിന്നും കോണകം അഴിഞ്ഞു വീഴും. കുഞ്ഞുമക്കളുടെ പുഞ്ചിരിയെ വിഴുങ്ങാന്‍ കൈനീട്ടിയടുക്കുന്ന കഴുകന്മാരുടെ വ്രിഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതുവരെ ഇനിയൊരു ബാല്യം ചവിട്ടിയരയ്ക്കപ്പെടരുതേ എന്ന പ്രാര്‍തനയോടെ നമുക്ക്‌ ഒരോ ദിവസവും തള്ളിനീക്കാം...