Tuesday, August 5, 2008

മതമേതായാലും...


നമ്മുടെ കൊച്ചു കേരളത്തിനു തനതായ ഒരു പാരമ്പര്യമുണ്ടായിരുന്നു. നൂറുശതമാനം
സാക്ഷരതയൊക്കെ നേടുന്നതിനു മുന്‍പുള്ള, ഓണവും, ക്രിസ്തുമസ്സും,
റംസാനും ഒക്കെ മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിച്ചിരുന്ന ആ കാലഘട്ടത്തില്‍
പട്ടിണിയും പരിവട്ടവും ഒക്കെ ആയിരുന്നെങ്കില്‍ കൂടി ഹിന്ദുമലയാളി, ക്രിസ്ത്യന്‍ മലയാളി,
മുസ്ലീം മലയാളി എന്നിങ്ങനെയുള്ള വേര്‍തിരിവ് മലയാളികളുടെ മനസ്സില്‍ ഏറെക്കുറെയൊന്നും
ഉണ്ടായിരുന്നില്ലയെന്നു നിസ്സംശയം പറയാന്‍ കഴിയും. അയല്‍ വക്കത്തെ വീടുകളിലെല്ലാം ഒരു വിലക്കും കൂടാതെ ഓടിച്ചാടി ചെന്ന്‍ ഓരോ വീടുകളിലേയും അമ്മമാര്‍ തന്നിരുന്നതെന്തും വാങ്ങിക്കഴിച്ചിരുന്ന അന്നത്തെ ആ സുന്ദരദിനങ്ങള്‍ ഏറെക്കുറെ മലയാളികളുടേയും മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍പ്പുണ്ടാകും.

ശരാശരി മലയാളികളുടെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഫീലീംഗായി ഇന്നും നിലനില്‍ക്കുന്ന ആ നല്ല
നാളുകളുടെ ഓര്‍മ്മകള്‍ക്ക് നേരെ വാളോങ്ങുന്ന ആരാച്ചാര്‍മാരാണ് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക മത
മേലദ്ധ്യക്ഷന്മാരും. മനുഷ്യസ്നേഹികളായ കുറച്ചുപേര്‍ അതിനൊരപവാദമായിട്ടുണ്ടെങ്കില്‍പ്പോലും മതസ്നേഹികള്‍എന്നു നടിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ അവരുടെ ഉപജീവനോപാധിയായി മതത്തിനെ കൂട്ടുപിടിച്ച് ഒരു സംസ്ക്കാരത്തെയാകമാനം ഉന്മൂലനം ചെയ്യാനുള്ള പരിശ്രമത്തിലാണ്.

അവരുടെ കയ്യിലെ കളിപ്പാവകളായി മാറിക്കഴിഞ്ഞ നല്ലൊരു ശതമാനം ആളുകള്‍ക്കും അവരെന്താണ് ചെയ്യുന്നത് എന്നുള്ളത് അറിയില്ല എന്നതാണ് വാസ്തവം. എല്ലാ മതങ്ങളും മനുഷ്യന്റ്റെ നന്മയുദ്ദേശിച്ചാണ് അവതരിച്ചിട്ടുള്ളത്. ദൈവത്തിനേയും മനുഷ്യനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അദ്യശ്യമായ ഒരു ചരടാണ് മതം. എല്ലാ മതങ്ങളും ദൈവസ്നേഹത്തേയും, മനുഷ്യസ്നേഹത്തേയും പ്രകീര്‍ത്തിക്കുന്നവയാണ്. പരസ്പരം പോരടിക്കാനല്ല സ്നേഹിക്കുവാനാണ് എല്ലാ മതങ്ങളും പടിപ്പിക്കുന്നത്. നൂറുശതമാനം സാക്ഷരത നേടിയ മലയാളികളില്‍ എത്രപേര്‍ കുറഞ്ഞപക്ഷം അവരവരുടെ മതത്തെ പറ്റിയെങ്കിലും വസ്തുനിഷ്ടമായി പടിച്ചു വിലയിരുത്തിയിട്ടുണ്ടാകും.

മനുഷ്യസ്നേഹമാണ് ദൈവസ്നേഹത്തിന്റെ മുഖമുദ്ര. അല്ലാതെ മതസ്നേഹമല്ല. മതത്തെയാണോ ദൈവത്തെയാണോ നമ്മള്‍ സ്നേഹിക്കേണ്ടതെന്ന് ഒന്നാലോചിച്ചുനോക്കുക. വിശുദ്ധപുസ്തകങ്ങളിലെ വാക്കുകള്‍ വളച്ചൊടിച്ച് അന്യമതത്തിലെ തന്റെ സഹോദരനു നേരെ വാളെടുക്കുവാന്‍ പ്രേരിപ്പിക്കുന്ന മാലാഖയുടെ മേലങ്കി അണഞ്ഞ ചെകുത്താന്മാരെ തിരിച്ചറിയാന്‍ ഇനിയും മലയാളി വൈകിയാല്‍ നമ്മുടെ പൊന്നോമന മക്കള്‍ക്കു ചുറ്റും മതിലുകള്‍ കെട്ടി നമ്മളവരെ മതസ്നേഹികളായി വളര്‍ത്തിയാല്‍ ജാതിക്കോമരങ്ങള്‍ക്കു ചുറ്റും പേക്കൂത്താടുന്ന വെറും നിഴലുകളായി നമ്മുടെ മക്കള്‍ മാറുന്നതുകണ്ട് ഒരിക്കല്‍ നമ്മള്‍ വിലപിക്കേണ്ടി വരും.


6 comments:

nizarikka said...
This comment has been removed by the author.
PIN said...

ആനുകാലികമായ രചന.
വളരെ നന്നായിരിക്കുന്നു....

joice samuel said...

നന്നയിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

Unknown said...

Nizar, a good attempt. Congrats....

പിരിക്കുട്ടി said...

ikkakka,,,,
ente chinthakalum ithu thanne....
bur "vargeeytha" koodi varunnu...

enthinu vendi ...arude okkeyo swartha labhangallkku vandy....
nallla oru post

Unknown said...

നന്നായിട്ടുണ്ട്