സത്യവിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ അലകളുമായി പുണ്യമാസം വന്നെത്തി
യിരിക്കുന്നു. നോമ്പനുഷ്ടിക്കലും, മനം തുറന്ന പ്രാര്‍ത്ഥനകളുമായി റമദാനിന്റെ
ഓരോ ദിനവും കടന്നുപോകുന്നു. ദൈവവും മാലാഖമാരും വസിക്കുന്ന
സ്വര്‍ഗ്ഗപൂങ്കാവിന്റെ വാതില്‍ നന്മ നിറഞ്ഞ മനുഷ്യര്‍ക്കായി തുറന്നിടുന്ന
അസുലഭമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ പുണ്യനാളുകള്‍ സഹനത്തിന്റേയും,
പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പാഠങ്ങള്‍ നമ്മളെ
പഠിപ്പിക്കുന്നു.
പല ലോകരാജ്യങ്ങളും അശാന്തിയുടെ നിഴലിലാണ്. ഭരണകര്‍ത്താക്കളും, രാഷ്ട്രീയ
നേതൃത്വവും അവരവരുടെ സുഖത്തിലും, ആഡംബരത്തിലും മുഴുകുമ്പോള്‍ അക്രമികളും
മതത്തിന്റെ പേരില്‍ പടയ്ക്കിറങ്ങുന്ന ചെകുത്താന്മാരും ചേര്‍ന്നു സാധാരണക്കാരുടെ
ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പട്ടിണിയും മാരകരോഗങ്ങളും പിടിമുറുക്കിയ
പാവപ്പെട്ടവരോട് നോമ്പിന്റെ മാഹാത്മ്യങ്ങളെക്കുറിച്ചു എന്താണ് പറയുക.
ഹൃദയം തകര്‍ക്കുവാന്‍ ഏതുനിമിഷവും പാഞ്ഞെത്താവുന്ന ഒരു വെടിയുണ്ടയുദെ
വലയത്തില്‍ നിന്നും മക്കളെ രക്ഷപെടുവാന്‍ ഒരു വഴിയും കാണാതെ വിതുമ്പുന്ന
ചുണ്ടുകളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി അനേകം ഉമ്മമാര്‍ പാലസ്ഥീനിലും, ഇറാക്കിലും,
അഫ്ഗാനിസ്ഥാനിലും അതുപോലുള്ള മറ്റനേകം രാജ്യങ്ങളിലും കഴിയുന്നു.
നമ്മള്‍ ഇന്ത്യാക്കാര്‍ പ്രത്യേകിച്ചും മലയാളികള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ്.
വിഷം വമിക്കുന്ന ചില മനസ്സുകള്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കളുടേയും, മതമൌലിക
വാദികളുടേയും ഇടയിലുണ്ടെങ്കിലും ഒട്ടുമിക്ക രാഷ്ട്രീയപ്രസ്ത്ഥാനങ്ങളും സാമൂഹ്യദ്രോഹികളെ
പോറ്റിവളര്‍ത്തുന്നുണ്ടെങ്കിലും ഇതര രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ചു
കേരളത്തിലെ ജനങ്ങള്‍ കുറച്ചുകൂടെ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് മക്കളേയും വാരിപ്പിടിച്ചു
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടേണ്ടി വരുന്നില്ല..
എന്നാണിനി സമൂഹത്തിലെ കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയുക..എന്നാണ് ഈ
ദുരിതങ്ങളില്‍ നിന്നും അവര്‍ക്കൊരു മോചനമുണ്ടാവുക.. വേദനകളും, ആകുലതകളും
ഇല്ലാത്ത ഒരു നാളേക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, ആ ദിനത്തിനായി കാത്തിരിക്കാം..
സര്‍വ്വശക്തനായ ദൈവം കാരുണ്യവും നന്മയും നിറഞ്ഞ എല്ലാവരിലും എല്ലാ
അനുഗ്രഹങ്ങളും യഥേഷ്ടം വര്‍ഷിക്കട്ടേ..
എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ റംസാന്‍ ആശംസകള്‍..

11 comments:
റംസാന്‍ ആശംസകള്‍!
നിസ്സാറിക്കാ,
സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങള്‍ എല്ലാവര്‍ക്കും എന്നുമുണ്ടാകട്ടെ...റംസാന്‍ ആശംസകള്‍
ramsaan ashamsakal/....
convey my rwgards to molutty..........
pinne happy thiruvonam
പ്രാര്‍ഥനാ നിര്‍ഭരമായ നല്ല മനസ്സിന് ആശംസകള്‍....
നിസാറിക്കാക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു....
നൗഫല്‍. പി.പി
ദുബൈ
അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി.. മോളൂട്ടിയോട് ചേച്ചി അന്വേഷണം
അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞേക്കാം അനിയത്തീ.
റംസാന്‍ ആശംസകള്‍.
റംസാൻ, പെരുന്നാൾ ആശംസകൾ.
പരസ്പര വൈരാഗ്യവും, വിദ്വേഷവും ഇല്ലാതാക്കാന്‍ പരിശുദ്ധ റംസാന്‍ പ്രചോദനമാകട്ടെ.
റംസാന്‍ ആശംസകള്‍.
നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു....
റംസാന്‍ ആശംസകള്‍...
സസ്നേഹം,
മുല്ലപ്പുവ്....!!
ഞാനും ആശംസിച്ചു
Post a Comment