ആര്‍പ്പുവിളികള്‍ മുഴക്കി വീണ്ടും മറ്റൊരു പൊന്നോണത്തെക്കൂടി വരവേല്‍ക്കുവാന്‍ മലയാളികള്‍
ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ ഓണക്കാലം അതേപടി തിരിച്ചു വരുന്നില്ലെങ്കില്‍ കൂടി ഇന്നും ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സ് വീണ്ടും ആ പഴയ കാലത്തേക്കൂളിയിടും.
ഓണപരീക്ഷയൊക്കെ കഴിഞ്ഞു സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടേയും, ഓണപ്പാട്ടിന്റേയുമൊക്കെകാലമാണ്. എവിടെയും സന്തോഷവും, പൊട്ടിച്ചിരികളും, ആര്‍പ്പുവിളികളും മാത്രം. വനത്തിനുള്ളില്‍ പോയി
വലിയ വള്ളികള്‍ പാടുപെട്ട് വെട്ടികൊണ്ടുവന്ന് രണ്ടറ്റവും നന്നായി ചതച്ച് നല്ല ആയത്തില്‍ ആടാന്‍ പറ്റുന്ന തരത്തില്‍ പ്ലാവിലോ മാവിലോ പുളിയിലോ ഒക്കെ കേറി ഊഞ്ഞാല് കെട്ടും. രണ്ടുപേര്‍ക്കു സുഖമായിട്ടിരുന്നു ആടാന്‍ തക്ക വലിപ്പത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ കയറി ചില്ലിയാട്ടം പറന്നു അങ്ങുമുകളിലെ ചില്ലയില്‍ നിന്നും കാലുകള്‍ വെച്ചു ഇലകള്‍ അടര്‍ത്തി കൊണ്ടുവന്നു കൂട്ടുകാരുടെ മുമ്പില്‍ അതിസാഹസികനാകുന്ന ആ സുഖം ഇന്നത്തെ കുട്ടികള്‍ക്ക് തികച്ചും അന്യമാണ്.
അത്തം മുതല്‍ മുറ്റത്തു പൂക്കളമൊരുക്കാന്‍ തുടങ്ങും അതിരാവിലെ തന്നെ അലഞ്ഞുതിരിഞ്ഞു കിട്ടാവുന്നിടത്തോളം പൂക്കള്‍ കൈക്കലാക്കി പലപല തട്ടുകളായി കളമൊരുക്കി അതില്‍ പൂവിതളുകള്‍ വെച്ചു മനോഹരമായി അലങ്കരിച്ചു പിന്നെ അതിന്റെ ആ ഭംഗി അകലെമാറിനിന്നു ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം ഏതു വീഡിയോ ഗെയിമില്‍ നിന്നാണ് ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുക.
അഞ്ചുവയസ്സുള്ള എന്റെ മകള്‍ ഫാത്തിമയും, രണ്ടുവയസ്സുള്ള മകന്‍ ഇര്‍ഫാനും കൂടി പോയി പൂക്കള്‍ ശേഖരിച്ചുകൊണ്ടുവന്ന് പൂക്കളമൊരുക്കുന്ന രംഗങ്ങള്‍ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കുകയാണ്. പൂക്കള്‍ പറിച്ച് എന്റെ മക്കള്‍ വലിയ പൂക്കളങ്ങളൊരുക്കും..തൊട്ടടുത്ത വീട്ടിലെ അമ്മമാര്‍ എന്റെ മക്കളേയും വിളിച്ചു ഓണ വിഭവങ്ങളും,പായസവും ഒക്കെ വിളമ്പി കൊടുക്കും..
അവരത് സന്തോഷപൂര്‍വ്വം കഴിച്ചോട്ടെ.. ഒരിക്കലും മങ്ങാത്ത നല്ല ഓര്‍മകളായി ഓണം എന്നെന്നും അവരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കട്ടെ..
ഓണത്തിന്റെ നന്മയും, പരസ്പരസ്നേഹവും, സാഹോദര്യവും
നമ്മുടെ കുഞ്ഞുങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ..
നമ്മുടെ മക്കള്‍ക്കു പൂക്കളമൊരുക്കുവാന്‍ ഇനിയും ധാരാളം പൂക്കള്‍ വിരിയട്ടെ..

6 comments:
അതെ..എല്ലാവരുടെ മനസ്സിലും..ഒരുപാടൊരുപാട് നന്മയുടെ ഓണപ്പൂക്കള്‍ വിടരട്ടെ...!!
മറുനാട്ടില്‍ കഴിയുന്ന ഓരൊ മലയാളിയ്ക്കും ഗൃഹാതുരത്വം നിറഞ്ഞ ഒരുപാട് ഓര്‍മ്മകളുണ്ടാവും ഓണത്തെപ്പറ്റി...പണ്ടത്തേപ്പോലെയുള്ള ഓണക്കാഴ്ച്ചകളും, ഓണമൊരുങ്ങലും, ഓണക്കോടിയെടുപ്പുമൊന്നും ഇപ്പോള്‍ കേരളത്തിലുമില്ലെന്നു തോന്നുന്നു...എങ്കിലും ലോകത്തിന്റെ എല്ലാകോണിലുമുള്ള മലയാളികള്‍ക്ക് ഹൃദയംനിറഞ്ഞ ഓണാശംസകള്‍ അറിയിയ്ക്കുന്നു..
നമുക്ക് കിട്ടിയിരുന്ന പോലത്തേ ഓണത്തിന്റെ മഹത്തായ അനുഭവങ്ങള്‍ ഒന്നും ഇപ്പോളത്തെ കുട്ടികള്‍ക്ക് കിട്ടുന്നില്ല.എങ്കിലും എല്ലാ മലയാളികള്‍ക്കും പൊന്നോണാശംസകള്‍ നേരുന്നു.
സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണപ്പുലരിയെക്കൂടി നമുക്കു വരവേൽക്കാം
ഓണാശംസകൾ .
ഓണത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍...
ഓണാശംസകള്‍!
ഓണപ്പൂക്കള്‍ വിടരട്ടെ...!!
സ്നേഹപൂര്‍വം മുരളിക...........
Post a Comment